
മനാമ: ബഹ്റൈന്‍ നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയത്തിലെ തുല്യ അവസര സമിതിയുടെ 2025ലെ ആദ്യ പതിവ് യോഗം ചേര്‍ന്നു.
മന്ത്രാലയത്തിലെ കോടതികള്‍, കുടുംബ അനുരഞ്ജനം, ജീവനാംശം എന്നിവയുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ദന ഖമീസ് അല്‍ സയാനി അദ്ധ്യക്ഷത വഹിച്ചു. പരിശീലനം, സ്കോളര്‍ഷിപ്പുകള്‍, കരിയര്‍ പുരോഗതി, കമ്മിറ്റി അംഗത്വം എന്നിവയുള്‍പ്പെടെ വിവിധ പരിപാടികളിലൂടെ തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മന്ത്രാലയത്തിനുള്ളതെന്ന് അല്‍ സയാനി പറഞ്ഞു.
ഭാവി പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമനു(എസ്.സി.ഡബ്ല്യു)മായും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ചുള്ള പരിപാടികളുടെ പുരോഗതി കമ്മിറ്റി ചര്‍ച്ച ചെയ്തു.
മന്ത്രാലയത്തിലുടനീളം ലിംഗ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്ന പരിശീലന പരിപാടികള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും യോഗം അവലോകനം ചെയ്തു.
