
മനാമ: ബഹ്റൈനിൽ പൂന്തോട്ടങ്ങൾ, പാർക്കുകൾ, നടപ്പാതകൾ എന്നിവയുടെ നിലവിലെ പ്രവേശന ഫീസ് ഈടാക്കുന്ന രീതി മാറ്റി ഇനി മുതൽ ഡിജിറ്റലായി ഈടാക്കും. ഒരാൾക്ക് 300 ഫിൽസും 100 ടിക്കറ്റുകൾക്ക് 25 ബഹ്റൈനി ദീനാറുമാണ് ഫീസ് നിരക്ക്. വികലാംഗർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, വിദ്യാർഥികൾ എന്നിവർക്ക് ഫീസിളവുണ്ട്. കായിക പ്രേമികൾക്ക് നിശ്ചിത സമയങ്ങളിൽ ഇളവ് ലഭിക്കും. ഫീസ് ഈടാക്കുന്നതിനായി പ്രത്യേക ആപ്പ് ഉടൻ പുറത്തിറക്കുമെന്നും പേ മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണെന്നും മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പറഞ്ഞു.


