
മനാമ: 2025 ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ മോട്ടോര്‍ സ്പോര്‍ട്സിന്റെ മുന്നോടിയായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ബി.ഐ.സി) ബിയോണ് മണി എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു.
മാര്‍ച്ച് 31ന് ആരംഭിച്ച എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ഏപ്രില്‍ 9 വരെ പ്രവര്‍ത്തിക്കും. ആദ്യ രണ്ട് ദിവസങ്ങളിലും വാരാന്ത്യത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ അര്‍ദ്ധരാത്രി വരെയും സാധാരണ പ്രവൃത്തിദിനങ്ങളില്‍ വൈകുന്നേരം 6 മുതല്‍ അര്‍ദ്ധരാതി വരെയും തുറന്നിരിക്കും.
വിപുലമായ വിനോദപരിപാടികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റണ്ട് ടീമുകളുടെ പ്രകടനങ്ങള്‍, ഫോര്‍മുല 1 റേസിംഗ് സിമുലേറ്റുകള്, കുടുംബ വിനോദ സംവിധാനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. പ്രധാന വേദിയില്‍ ഡിജെകളുടെയും പരമ്പരാഗത ബാന്‍ഡുകളുടെയും സംഗീതപ്രകടനങ്ങളും ഫോട്ടോഗ്രാഫി ഏരിയയും കരകൗശല ഗ്രാമവും കുട്ടികള്‍ക്കുള്ള വിനോദ ഇടവുമുണ്ട്.
ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ ഏപ്രില്‍ 11ന് തുടങ്ങി 13ന് അവസാനിക്കും.
