
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ മുന്‍നിര ഭക്ഷണ, ജീവിതശൈലീ ആപ്പായ എന്റര്‍ടൈനര്‍ 25ാം വാര്‍ഷികം ആഘോഷിച്ചു.
ബഹ്റൈനിലെ റാഫിള്‍സ് അല്‍ അറീന് പാലസില്‍ നടന്ന ആഘോഷത്തില്‍ പ്രാദേശിക മാധ്യമ പ്രമുഖര്‍ പങ്കെടുത്തു. ആപ്പിന്റെ രണ്ടര പതിറ്റാണ്ടോളം കാലത്തെ ചരിത്രം ആഘോഷപരിപാടിയില്‍ അവതരിപ്പിച്ചു.
ദുബായില്‍ 2001ല്‍ ആരംഭിച്ച ആപ്പ് 2008ലാണ് ബഹ്റൈനിലേക്ക് വ്യാപിപ്പിച്ചത്.
ആപ്പിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോണ ബെന്റണ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി.


