
കട്ടക്ക്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ബാരാമതി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ജയിച്ചാല്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും മൂന്നുമത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാം. ആദ്യമത്സരത്തില്‍ ഇന്ത്യ നാലുവിക്കറ്റിന് ജയിച്ചിരുന്നു.
കഴിഞ്ഞ കളിയില്‍നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നത്. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. യശ്വസി ജയ് സ്വാളിനാണ് സ്ഥാനം നഷ്ടമായത്. കോലിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ക്യാപ്റ്റന്റെ പ്രഖ്യാപനത്തെ വലിയ ആരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലെത്തി. ഏകദിനത്തില്‍ വരുണിന്റെ അരങ്ങേറ്റമാണിത്.
ഇംഗ്ലണ്ടും മൂന്നുമാറ്റങ്ങളോടെയാണ് ഇറങ്ങിയത്. വുഡും, ആറ്റ്കിന്‍സണും, ഒവര്‍ട്ടണും അവസാന ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചറും, കാര്‍സും, ബെഥലും പുറത്തായി.
