തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ സിവിൽ സ്റ്റേഷൻ ഡിവിഷനിലെ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഓൺലൈൻ സംഗമത്തിൽ ആദരിച്ചു.
https://www.facebook.com/aprasad.thrissur/videos/3671879422845094/
എമിനൻസ് 2020 എന്ന പേരിൽ സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചു. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥി ആയിരുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് ബഹ്റൈൻ തൃശൂർ ജില്ലാ പ്രസിഡണ്ട് ശ്രീധർ തേറമ്പിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കൗൺസിലർ എ പ്രസാദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.