
മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സെന്‍ട്രല്‍ യൂട്ടിലിറ്റി കോംപ്ലക്സില്‍ (സി.യുസി) തീപിടിത്തമുണ്ടാകുമ്പോള്‍ നടത്തേണ്ട അടിയന്തര ഒഴിപ്പിക്കല്‍ അഭ്യാസപ്രകടനം നടത്തി. ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു അഭ്യാസപ്രകടനം.
ഫയര്‍ എമര്‍ജന്‍സി ഇവാക്കുവേഷന് പ്ലാനിന്റെ ഫലപ്രാപ്തി പരിശോധിക്കാനും എല്ലാ എമര്‍ജന്‍സി റെസ്പോണ്ടര്‍മാരുടെയും സന്നദ്ധത ഉറപ്പാക്കാനും വേണ്ടിയായിരുന്നു അഭ്യാസപ്രകടനം. പബ്ലിക് സെക്യൂരിറ്റി പ്രസിഡന്‍സിയുടെ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ്, എയര്‍പോര്‍ട്ട് പോലീസ്, സിവില്‍ ഡിഫന്‍സ്, കസ്റ്റംസ്, നാഷണല്‍ കമ്മിറ്റി ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ബി.എ.സി, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് എന്നിവയിലെ ഉദ്യോഗസ്ഥ അഭ്യാസത്തില്‍ പങ്കെടുത്തും.
അഭ്യാസ സമയത്ത് വിമാനത്താവളത്തിന് സമീപം അടിയന്തര വാഹന പ്രവര്‍ത്തനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായെങ്കിലും കൃത്യമായി ആസൂത്രണം ചെയ്തതിനാല്‍ വിമാനത്താവള പ്രവര്‍ത്തനങ്ങളെയോ ചുറ്റുമുള്ള ഗതാഗത പ്രവാഹത്തെയോ അഭ്യാസം ബാധിച്ചില്ല.
