
മനാമ: അവാലിയിലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ സ്പെഷ്യലിസ്റ്റ് കാര്‍ഡിയാക് സെന്ററിലെ ഹൃദയ ശസ്ത്രക്രിയക്കായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്ററും ബഹ്റൈന്‍ മണിയൂര്‍ കൂട്ടായ്മയും നിയാര്‍ക്ക് ബഹ്റൈനും സംയുക്തമായി അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബഹ്റൈന്‍ മണിയൂര്‍ കൂട്ടായ്മ പ്രസിഡന്റ് മുജീബ് റഹ്മാന്, ജനറല്‍ സെക്രട്ടറി ജയന് പി.വി, രക്ഷാധികാരികളായ നവാസ് ചെരണ്ടത്തൂര്‍, വി.സി. ഗോപാലന്, നിയാര്‍ക്ക് ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കുട്ടീസ്, ജനറല്‍ കണ്‍വീനര്‍ ഹനീഫ് കടലൂര്‍, ട്രഷറര്‍ അനസ് ഹബീബ്, രക്ഷാധികാരി നൗഷാദ് ടി.പി. എന്നിവര്‍ നേതൃത്വം നല്കി. ബി.ഡി.കെ. ബഹ്റൈന്‍ ചെയര്മാന് കെ.ടി. സലിം, ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ്, അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ്, എക്സിക്യൂട്ടീവ് അംഗം ഗിരീഷ് കെ.വി. എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു.


