മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ രണ്ടര പതിറ്റാണ്ടിലേറെ സാമൂഹ്യ സേവന പ്രവർത്തകർക്കും അശരണർക്കും അത്താണിയായിരുന്നു ലേബർ ഓഫീസറായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന മുരളി ആർ കർത്തയുടെ വിരമിക്കൽ എന്നും ഏറെ നഷ്ടമാണ് ഇന്ത്യൻ സമൂഹത്തിൽ സാധാരണകാരെ സംബന്ധിച്ചോളമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായി ചൂണ്ടിക്കാട്ടി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഏറെ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സേവനത്തിൽ മരണ കേസുകളിലും, തൊഴിലാളി വിഷയങ്ങളിലും ഏത് സമയങ്ങളിലും രാത്രിയോ ഒഴിവ് ദിനങ്ങളോ എന്ന വ്യത്യസ്തയില്ലാതെ കളങ്കമില്ലാത്ത അർപ്പണമാണ് അദ്ദേഹം ബഹ്റൈനിലെ പൊതുജീവിതത്തിൽ സമർപ്പിച്ചെതെന്നും ഇത്തരം അർപ്പണ മനോഭാവമുള്ളവരുടെ സാന്നിധ്യം ഏറെ കുറഞ്ഞിട്ടുണ്ടന്നും ആയത് കൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനമികവ് പത്തര മാറ്റ് തിളങ്ങി നിൽക്കുന്നതെന്നും ബഹ്റൈൻ മലയാളി ബിസിനസ് ഫോറ (BMBF) ത്തിൻറെ നന്മയുള്ള സേവന പ്രവർത്തനങ്ങൾക്ക് എന്നും വലിയ സഹായിയായിരുന്നെന്നും ബഷീർ അമ്പലായി പറഞ്ഞു. ശിഷ്ടജീവിതം കൂടുതൽ നന്മകളും ആരോഗ്യമുള്ള ദീർഘായുസ്സും അദ്ദേഹത്തിനും കുടുബത്തിനും ഉണ്ടാവട്ടെയെന്നും ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന് വേണ്ടി ബഷീർ അമ്പലായി ആശംസിച്ചു.