ഡാളസ്: കാലിക്കറ്റ് പുതുപ്പാടി കാർമൽ ഭവൻ പാസ്റ്റർ സി ജെ അബ്രാമിന്റെ ഭാര്യ ഏലിക്കുട്ടി അബ്രഹാം(83) ഡിസംബർ 29 ബുധനാഴ്ച രാത്രി കാലിക്കറ്റിൽ നിര്യാതയായി. 50 ൽ പരം വർഷങ്ങൾ മലബാർ മേഖലയിൽ മലപ്പുറം മുതൽ കാസർകോഡ് വരെയുള്ള മുഴുവൻ ജില്ലകളിലും ഐ പി സി മിനിസ്റ്ററായിരുന്ന പാസ്റ്റർ അബ്രഹാമിനോട് ചേർന്നു സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഏലിക്കുട്ടി എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയിരുന്നു. സംസ്കാരം പിന്നീട്.
മക്കൾ :
മേഴ്സി-മോനായി (സി പി എ ഡാളസ് ) ഗ്രേസി- സാം മത്തായി (ഡാളസ് )ജെസ്സി-പോൾ പൗലോസ് (ഡാളസ് )ജോയ്സ് -ജസ്റ്റി വർഗീസ് (ഡാളസ് ) ബ്ളെസി -ബിജോയ് മാത്യു (ഡാളസ് )
കൂടുതൽ വിവരങ്ങൾക്കു സാം മത്തായി (ഡാളസ് ) -972 689 6554
റിപ്പോർട്ട് :പി പി ചെറിയാൻ