കോട്ടയം: ചങ്ങനാശ്ശേരിക്കടുത്ത് തുരുത്തിയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു. മണിക്കൂറുകളോളം ആന വാഹനത്തിൽ തന്നെ തുടർന്നു. പിന്നീട് പുറത്തിറങ്ങി ലോറി കുത്തി മറിച്ചിട്ടു. കെ.എസ്.ഇ.ബി ലൈനുകൾ താഴേക്ക് വലിച്ചിടാൻ തുടങ്ങിയതോടെ എലിഫന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മയക്കുവെടി വെയ്ക്കുകയായിരുന്നു.
വാഴപ്പള്ളി മഹാദേവൻ എന്ന ആനയാണ് ഉത്സവത്തിന് കൊണ്ടുപോയി തിരികെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ ഇടഞ്ഞത്. ആന ഇടഞ്ഞതിനെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. വാഹനങ്ങൾ ഇട റോഡുകളിലൂടെ തിരിച്ചുവിട്ടു.