ആന ആംബുലൻസ് ട്രക്കുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് നാളെ ട്രക്ക് ബോഡി നിർമ്മാതാക്കളുടെ ഓൺലൈൻ മീറ്റീംഗ് സംഘടിപ്പിക്കും. ടെൻഡർ നടപടികളുടെ മുന്നോടിയായുള്ള പ്രീ ബിഡ് മീറ്റീംഗാണ് നാളെ സംഘടിപ്പിക്കുന്നത്. ഹെവി കപ്പാസിറ്റി ട്രക്കുകളുടെ ചാസിയിൽ പ്രത്യേകമായി ബോഡി ചെയ്ത് ആംബുലൻസുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡറുകൾ ഏപ്രിൽ 11 വരെ സമർപ്പിക്കാവുന്നതാണ്. ആനകളുടെ ചികിത്സക്കും പരിചരണത്തിനുമായി തിരുവനന്തപുരം കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലാണ് ആംബുലൻസ് ട്രക്കുകളുടെ നിർമ്മാണം നടക്കുന്നത്. ഇതിനായി ഹെവി ട്രക്ക് ഷാസികൾ വാങ്ങിക്കഴിഞ്ഞതായി കോട്ടൂർ ആനപരിപാലന കേന്ദ്രം സ്പെഷ്യൽ ഓഫീസർ കെ.ജി വർഗീസ് അറിയിച്ചു. താൽപര്യമുള്ളവർക്ക് https://meet.google.com/zmj-asre-xaw എന്ന ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ മീറ്റിൽ പങ്കെടുക്കാം. കൂടതൽ വിവരങ്ങൾക്ക് 9744003493 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
