
മനാമ: ബഹ്റൈനില്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ സര്‍വീസസ് ആപ്പ് ഒക്ടോബര്‍ 23 മുതല്‍ ഔദ്യോഗികമായി നിര്‍ത്തലാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയും (ഐ.ജി.എ) ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയും (ഇ.ഡബ്ല്യു.എ) അറിയിച്ചു.
ഈ ആപ്പ് MyGov ഏകീകൃത ആപ്പില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. വൈദ്യുതി, ജല സേവന ആപ്പില്‍ ലഭ്യമായിരുന്ന സേവനങ്ങള്‍ ഇനി MyGov ആപ്പില്‍ ലഭ്യമാകും.
ബില്‍, കണക്ഷന് ഫീസ് പേയ്മെന്റുകള്‍, നിലവിലുള്ളതും പഴയതുമായ ബില്ലുകള്‍ക്കുള്ള അന്വേഷണങ്ങളും പേയ്മെന്റുകളും, മുന്‍ പേയ്മെന്റുകള്‍ കാണല്‍, ഉപഭോഗ സംഗ്രഹങ്ങള്‍, ശരാശരി ഉപഭോഗ കണക്കുകൂട്ടലുകളും താരതമ്യങ്ങളും എന്നിവ ഇതിലുള്‍പ്പെടുന്നു.
