
മനാമ: ബഹ്റൈനില്‍ ആദ്യമായി വീട്ടില്‍ താമസിക്കുന്ന രാജ്യത്തെ പൗരര്‍ക്ക് വൈദ്യുതി ഉപഭോഗ നിരക്കുകള്‍ കുറച്ചതായി വൈദ്യുതി, ജലകാര്യ മന്ത്രി യാസര്‍ ബിന്‍ ഇബ്രാഹിം ഹുമൈദാന്‍ അറിയിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം, എം.പിമാര്‍ നേരത്തെ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തത്. 5,000 മുതല്‍ 7,000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് നിരക്ക് 32 ഫില്‍സില്‍നിന്ന് 16 ആയി കുറയ്ക്കാനും തീരുമാനിച്ചു.
ആദ്യത്തെ വീട്ടില്‍ താമസിക്കുന്ന പൗരര്‍ക്ക് ജനുവരി 1 മുതല്‍ നല്കുന്ന ബില്ലുകള്‍ക്ക് പുതിയ നിരക്ക് ബാധകമാകും.


