തിരുവനന്തപുരം: സംസ്ഥാനത്ത് പീക് ടൈമില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് ടൈമില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനം സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതും ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് പ്രതിസന്ധിക്ക് കാരണം. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്.