പത്തനംതിട്ട∙ പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ നടപടിയുമായി വരണാധികാരി. ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽനിന്ന് മറയ്ക്കണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് സ്ക്വാഡിനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. എൽഡിഎഫിന്റെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നടപടി. ഇതിന ചെലവായ തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും. ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം. മറയ്ക്കാൻ തടസ്സം ഉണ്ടെങ്കിൽ തോമസ് ഐസക്കിന്റെ പേര് കൂടി പ്രദർശിപ്പിക്കാൻ അനുമതി നൽകണം എന്ന ആവശ്യം കലക്ടർ തള്ളി.
Trending
- ബുരി അണ്ടര്‍പാസ് ഞായറാഴ്ച അടച്ചിടും
- മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് പിതാവ്, തലയില്‍ വെട്ടേറ്റു
- വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം; ചിറ്റമ്മ നയമെന്ന് ഹൈക്കോടതി, കടുത്ത വിമര്‍ശനം
- നാസര്‍ ബിന്‍ ഹമദ് സൈക്ലിംഗ് ടൂര്‍ അഞ്ചാം പതിപ്പിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ഗൾഫിൽ UDF ഒന്നടങ്കം മുഖ്യമന്ത്രി പിണറായിയുടെ പര്യടനം ബഹിഷ്ക്കരിക്കാൻ ആഹ്വാനം
- മൈഗ്രന്റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികള്‍
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു