തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് എട്ട് പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് ഗർഭിണികളാണ് ഉള്ളത്. സിക്ക സാഹചര്യം ചർച്ച ചെയ്ത യോഗത്തിന് ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സിക്ക വൈറസ് വ്യാപനം നേരിടാൻ 7 ദിവസത്തെ ആക്ഷൻ പ്ലാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. വീടുകൾക്കുള്ളിലെ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സൗകര്യം ഇല്ലാത്തവർ വീടുകളിൽ നിന്ന് ഡിസിസികളിലേക്ക് മറണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
