
മനാമ: ബഹ്റൈനില്‍ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ പ്രധാന പള്ളികളിലും റമദാനില്‍ താല്‍ക്കാലിക പ്രധാന പള്ളികളാക്കി മാറ്റിയവയിലും ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ രാവിലെ 6 മണിക്ക് നടക്കുമെന്ന് സുന്നി എന്‍ഡോവ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
ഈ വര്‍ഷം പ്രധാന ഈദ് നമസ്കാര മൈതാനങ്ങളില്‍ ഈദ് നമസ്കാരം നടത്തില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.


