
മനാമ: ഈദുല്‍ ഫിത്തറിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബഹ്റൈനിലെ വിപണികളിലും വാണിജ്യ ഔട്ട്ലെറ്റുകളിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കന്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ ഡയറക്ടറേറ്റ് പരിശോധനാ നടപടികള്‍ ശക്തമാക്കി.
രാജ്യത്തുടനീളമുള്ള പഴം- പച്ചക്കറി കടകള്‍, ബ്യൂട്ടി സെന്ററുകള്‍, സലൂണുകള്‍, തയ്യല്‍ കടകള്‍, മധുരപലഹാര കടകള്‍, ബേക്കറികള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് കിച്ചണുകള്‍, ഷോപ്പിംഗ് മാളുകള്‍, വാണിജ്യ വിപണികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പൗരരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുക, ഉല്‍പ്പന്ന വിപണനത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലുമുണ്ടോ എന്ന് നിരീക്ഷിക്കുക, വിപണി സ്ഥിരത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയിലാണ് പരിശോധന ശ്രദ്ധ കേന്ദ്രീകരിച്ചത്. പരിശോധനയില്‍ ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും.
