
മനാമ: ഹിജ്റ 1447ലെ വിശുദ്ധ റമദാന് മാസം മാര്‍ച്ച് 19ന് പൂര്‍ത്തീയാകുമെന്നും മാര്‍ച്ച് 20 ഈദുല്‍ ഫിത്തര്‍ ദിവസമായിരിക്കുമെന്നും ബഹ്റൈന്‍ ചന്ദ്രദര്‍ശന സമിതി പ്രഖ്യാപിച്ചു.
ശവ്വാല്‍ മാസപ്പിറവി ദര്‍ശനത്തിനായി മാര്‍ച്ച് 18ന് (റമദാന് 29 ഹിജ്റ) വൈകുന്നേരം സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സില് (എസ്.സി.ഐ.എ) യോഗം ചേര്‍ന്നിരുന്നു. 18ന് ആരും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ റമദാന് വ്യാഴാഴ്ച മുപ്പത് ദിവസം പൂര്‍ത്തിയാകും. ഹിജ്റ 1447ലെ ശവ്വാല്‍ മാസം വെള്ളിയാഴ്ച ആരംഭിക്കും.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, രാജകുടുംബാംഗങ്ങള്‍, ബഹ്റൈനിലെ ജനങ്ങള്‍, അറബ്- ഇസ്ലാമിക രാജ്യങ്ങള്‍ എന്നിവര്‍ക്ക് എസ്.സി.ഐ.എ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു.


