മനാമ: കോവിഡിനെ തുടര്‍ന്ന് ബഹ്റൈന്‍ റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയുമായ ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ ഖൈർ’ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഈദിനോടനുബന്ധിച്ചു ഭക്ഷണ കിറ്റുകള്‍ സമസ്ത ബഹ്റൈന്‍ കൈമാറി.
ക്യാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജെക്ട്സ് മാനേജ് മെന്റ് ഭാരവാഹികളില്‍ നിന്ന് സമസ്ത ബഹ്റൈന്‍ ഭാരവാഹികൾ ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങി. അതോടൊപ്പം വിവിധ ഭാഗങ്ങളിൽ നോമ്പ് എടുത്ത അർഹതപ്പെട്ടവർക്കുള്ള ലൈവ് ഭക്ഷണകിറ്റുകളും ക്യാപിറ്റൽ ഗവർണറേറ്റ് സെന്റർ ഫോർ ചാരിറ്റി ഹെഡ് യൂസഫ് ലോറി കൈമാറി. ചടങ്ങിന് വൺ ബഹ്റൈൻ ഗ്രൂപ്പ് എം.ഡി ആന്റണി പൗലോസ് നേതൃത്വം നൽകി.