തിരുവനന്തപുരം: നിയമപരവും സുതാര്യവുമായ ചെലവ് കുറഞ്ഞ റിക്രൂട്ട്മെന്റ് നടപടികൾക്കായി ലോക കേരള സഭ നിർദ്ദേശങ്ങൾ സമർപ്പിച്ചു. വസ്ത്ര നിർമാണം, ജർമൻ ഭാഷാ പഠനം, വിദേശത്ത് ഇന്റേൺഷിപ്പിന് പോകുന്നവർക്ക് പ്രതിസന്ധികൾ കുറയ്ക്കാൻ പ്രീ ഡെസ്പാച്ച് ട്രെയിനിങ്, ജർമനിയിൽ തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നവർക്കായി DAAD ട്രെയിനിങ് തുടങ്ങിയവ ആരംഭിക്കണമെന്ന് നിർദ്ദേശമുയർന്നു.
അനധികൃത റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കണം, 10 ലക്ഷത്തോളം തുക ആവശ്യപ്പെടുന്ന ട്രീറ്റ്മെന്റ് ഓഫ് ഡീഡ് കേന്ദ്ര സർക്കാർ ഒഴിവാക്കണം, കോവിഡിന് ശേഷം യു. കെ. നാഷണൽ ഹെൽത്ത് സർവ്വീസിലുണ്ടായ ധാരാളം തൊഴിലവസരങ്ങൾ കേരളം പ്രയോജനപ്പെടുത്തണം എന്നീ നിർദ്ദേശങ്ങളുമുണ്ടായി.

