
കൊല്ലം: കടയ്ക്കലിലെ കലാ, സാസ്ക്കരിക രംഗത്ത് നിറ സാന്നിധ്യമായ ഈട്ടിമൂട്ടിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ഹോസ്പിറ്റലിലെ രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും, ജീവനക്കാർക്കുമായി ഓണസദ്യ നടത്തി.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പത്തിനാറ് വർഷമായി തുടർച്ചയായി ഓണസദ്യ നടത്തി വരാറുണ്ട്, ഇത് കൂടാതെ ട്രസ്റ്റ് അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഓണക്കോടിയും, മധുര വിതരണവും നടത്തി.കഴിഞ്ഞ വർഷങ്ങളിൽ നിർദ്ധരായവർക്ക് ഓണാക്കോടി വിതരണവും നടത്തി വന്നിരുന്നു.

ചടങ്ങിൽ ഈട്ടിമൂട്ടിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരി ആർ. എസ് ബിജു, പ്രസിഡന്റ് ഷിബു കടയ്ക്കൽ, സെക്രട്ടറി പ്രസാദ്, മറ്റു അംഗങ്ങൾ വ്യാപാരി വ്യവസായ സമിതി സെക്രട്ടറി ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സുജീഷ്ലാൽ, കൊല്ലം