മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എല്ലാ മുൻകരുതൽ ആരോഗ്യ നടപടികളും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കിന്റർഗാർട്ടനുകളുടെ ആക്ടിംഗ് ഡയറക്ടർ ഡോ. ലുബ്ന സുലൈബീഖിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം കിന്റർഗാർട്ടനുകളിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തി. ക്ലാസ് മുറികൾ, ലബോറട്ടറികൾ, ടോയ്ലറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമായ സുരക്ഷാ സ്വീകരിച്ചിട്ടുണ്ടോ എന്ന് ആരോഗ്യന്ത്രാലയം ഉറപ്പു വരുത്തി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കിന്റർഗാർട്ടനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് എല്ലാവരും താപനില പരിശോധിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ആവശ്യമായ ഘട്ടങ്ങളിൽ പരിസരം അണുവിമുക്തമാക്കുക എന്നിവയാണ് മാർഗ്ഗനിർദ്ദേശങ്ങൾ. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ കിന്റർഗാർട്ടനുകളിൽ മന്ത്രാലയത്തിന്റെ സംഘം സന്ദർശനം നടത്തി. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിലൂടെ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ വികസിപ്പിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.