മനാമ: ബഹ്റൈൻ സർക്കാർ സ്കൂളുകൾ ഓൺലൈൻ പഠനത്തിലൂടെ പുതിയ അധ്യയന വർഷം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ പഠനങ്ങൾക്കായി വലിയ ശ്രമങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ ജോയിന്റ് സപ്പോർട്ട് സെന്റർ വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി സന്ദർശിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പാഠ ഷെഡ്യൂളുകൾ, പ്രവർത്തനങ്ങൾ, ചർച്ചാ സെഷനുകൾ, റെക്കോർഡുചെയ്ത ടിവി പാഠങ്ങൾ എന്നിവ വിദ്യാഭ്യാസ പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യും. യൂട്യൂബ് ചാനലുകൾക്ക് പുറമെ ക്ലാസുകൾ അനുസരിച്ച് വിഭജിക്കുമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക തികവോടെ പഠനം മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കും. രക്ഷിതാക്കൾക്ക് ഭാരമാകാത്ത രീതിയിൽ ടൈംടേബിൾ നൽകാനും മന്ത്രി നിർദ്ദേശിച്ചു.
രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബറിൽ തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. കുട്ടികൾക്ക് സുരക്ഷിതമായി പഠനമൊരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ക്ലാസുകൾ മാത്രം ആരംഭിച്ചിരിക്കുന്നത്.