മനാമ: മുമ്പ് സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോയവരും രാജ്യത്തിന് പുറത്തുനിന്നുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കൈവശമുള്ളവരുമടക്കം പഠനം പാതിവഴിയിൽ നിർത്തിയ, ബഹ്റൈനിൽ വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ പുനഃപ്രവേശനത്തിന് അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 25 മുതൽ 29 വരെ, രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മന്ത്രാലയത്തിൻ്റെ ഈസ ടൗണിലെ കെട്ടിടത്തിലുള്ള മന്ത്രാലയത്തിന്റെ കസ്റ്റമർ സർവീസ് സെൻ്ററിൽ അപേക്ഷകൾ ലഭിക്കും.
എൻറോൾ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ രക്ഷിതാക്കളോട് മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ (www.moe.gov.bh) ലഭ്യമായ വിദ്യാർത്ഥി രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച ശേഷം നേരിട്ട് ഹാജരാകാനും അവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന ആവശ്യമായ രേഖകൾ കൊണ്ടുവരാനും മന്ത്രാലയം അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളുടെ പാർപ്പിട മേഖലയുടെയും സ്കൂളിൻ്റെ ശേഷിയുടെയും മാനദണ്ഡങ്ങൾക്ക് വിധേയമാണ് വിദ്യാർത്ഥികളെ സ്കൂളുകളിൽ ചേർക്കുന്നത്.