
മനാമ: 50ലധികം പൊതു, സ്വകാര്യ മേഖല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ കരിയര്‍ മേള 2025 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ സി.ഇ.ഒ. പ്രൊഫ. സിയാറന്‍ കാതൈന്‍ പങ്കെടുത്തു.
രാജ്യത്തെ വ്യാവസായിക, വാണിജ്യ മേഖലകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് കമ്പനികളുമായും സ്ഥാപനങ്ങളുമായും നേരിട്ട് ഇടപഴകുന്നതിന് വിലപ്പെട്ട വേദിയൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം ഡോ. ജുമ ബൂത്തുകള്‍ സന്ദര്‍ശിക്കുകയും വിവിധ വിഷയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന പദ്ധതികള്‍ കാണുകയും ചെയ്തു. കരിയര്‍ ഫെയര്‍ 2025 മെയ് 8ന് ഉച്ചയ്ക്ക് 2:30 വരെ തുടരും.
