
മനാമ: ബഹ്റൈനിലെ അഫാഖ് കിന്റര്ഗാര്ട്ടന്, അല്‍ സയാഹ് അല്‍ ഹിദ്ദ് കിന്റര്ഗാര്ട്ടന് എന്നീപുതിയ സ്വകാര്യ ദേശീയ കിന്റര്‍ഗാര്‍ട്ടനുകളുടെ ലൈസന്‍സ് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അംഗീകരിച്ചു.
ഗുണനിലവാരമുള്ള പ്രാരംഭ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ ഡോ. ജുമ ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത സ്കൂള്‍ വിദ്യാഭ്യാസത്തിന് മുന്നോടിയായി ശക്തമായ വിദ്യാഭ്യാസ അടിത്തറയിടുന്നതും സ്കൂള്‍ സമ്പ്രദായത്തിനുള്ളിലെ വിശാലമായ പഠനത്തെ പിന്തുണയ്ക്കുന്നതും പ്രധാനമണെന്നും അദ്ദേഹം പറഞ്ഞു.
