മനാമ: ദേശീയ സാമ്പത്തിക മന്ത്രാലയത്തിൻ്റെയും സിവിൽ സർവീസ് ബ്യൂറോയുടെയും ഏകോപനത്തോടെ വിദ്യാഭ്യാസ, അനുബന്ധ മേഖലകളിലെ 5,000ത്തിലധികം ജീവനക്കാർക്ക് സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുംവിധം സ്ഥാനക്കയറ്റം നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാ അറിയിച്ചു.
പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അദ്ധ്യയന വർഷത്തിൻ്റെ സുഗമവും കാര്യക്ഷമവുമായ തുടക്കം ഉറപ്പുനൽകുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നിലവിലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ വർഷത്തെ വിജയത്തിലും വരാനിരിക്കുന്ന അദ്ധ്യയന വർഷത്തേക്കുമുള്ള ജീവനക്കാരുടെ നിരന്തരമായ ശ്രമങ്ങളെയും അർപ്പണബോധത്തെയും മന്ത്രി അഭിനന്ദിച്ചു.
Trending
- കോഴിക്കോട് നിന്ന് വഴിയാത്രക്കാരന്റെ ഫോൺ തട്ടിപ്പറിച്ചു, കേസിൽ നിന്ന് രക്ഷപ്പെടാൻ ലോറി ഡ്രൈവറായി, ഒടുവില്‍ പിടിയിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും
- ബഹ്റൈനില്‍ പെരുന്നാളിന് ഇസ്ലാമിക് എജുക്കേഷന്‍ അസോസിയേഷന് 4,000 കുടുംബങ്ങള്‍ക്ക് ബലിമാംസം വിതരണം ചെയ്തു
- ബഹ്റൈനില്‍ മദ്ധ്യാഹ്ന ജോലി വിലക്ക് ജൂണ്‍ 15 മുതല്‍
- ഓസ്ട്രിയയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അപലപിച്ചു
- ‘എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചു’; ചെന്നിത്തല നവോദയ വിദ്യാലയത്തിൽ റാഗിങ് പരാതി
- കെനിയയിലെ വാഹനാപകടത്തിൽ മലയാളികളുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി, നോർക്ക ഹെൽപ്പ് ലൈൻ തുറന്നു
- വാട്സാപ്പ് ഗ്രൂപ്പില്‍ മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി