
മനാമ: ബഹ്റൈൻ ഇൻ്റർനാഷണൽ സ്കൂൾ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ഒക്ടോബർ 23 മുതൽ 31 വരെ നടക്കും.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 26 കായിക ഇനങ്ങളിലായി 70 രാജ്യങ്ങളിൽനിന്നുള്ള 5,651 പേർ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി തലവനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമായും ഇവൻ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മേധാവി അലി ഈസ ഇഷാഖിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശിൽപശാലകളും ചാരിറ്റി ഇവൻ്റും ഉൾപ്പെടെയുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഗെയിമുകൾക്കൊപ്പമുണ്ടാകും. സംഘാടക സമിതി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഇസ ബിൻ റാഷിദ് സ്പോർട്സ് ഹാൾ, ഖലീഫ സ്പോർട്സ് സിറ്റി തുടങ്ങി വിവിധ വേദികളിലായാണ് പരിപാടികൾ നടക്കുകയെന്നും അവർ അറിയിച്ചു.
