കൊച്ചി: പ്രമുഖ പ്രവാസി മലയാളിയും ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഇടത്തൊടി ഭാസ്ക്കരന്‍ (ബഹ്റൈൻ) ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് ചുവടുവെച്ചു. ആദ്യചിത്രമായ ഒരു കെട്ടു കഥയിലൂടെ… ചിത്രീകരണം കോന്നിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. സവിതാ മനോജും നിര്‍മ്മാണ പങ്കാളിയാണ്. ദേശാടനപക്ഷികള്പ്രൊഡക്ഷന് കമ്പനിയുടെ ബാനറില്‍ റോഷന് കോന്നിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു സംഭവകഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഏറെ സസ്പെന്സുകള് നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ പുതുമയാണ്. നിര്‍മ്മാണത്തോടൊപ്പം തന്നെ ഇടത്തൊടി ഭാസ്ക്കരന്‍ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. സിനിമയോടുള്ള പാഷനാണ് നിര്‍മ്മാണത്തിന് താന്‍ തയ്യാറാകുന്നതെന്ന് ഇടത്തൊടി ഭാസ്ക്കരന്‍ പ്രതികരിച്ചു. സിനിമ എനിക്ക് വളരെ ഇഷ്ടമുള്ള കലയാണ്. ചലച്ചിത്ര രംഗത്ത് ഞാന്‍ ഒരു പുതുമുഖമാണെങ്കിലും സിനിമാ മേഖലയില്‍ ഒട്ടേറെ സൗഹൃദങ്ങളും ബന്ധങ്ങളും തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു.
നീനകുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, മനോജ് പയ്യോളി, വൈഗ റോസ്, അമ്പിളി ഔസേപ്പ്, ബിഗ്ബോസ് ഫെയിം ഡോ: രജിത്കുമാർ, ജി. കെ. പണിക്കർ, ശ്രീകാന്ത് ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ,സിബി കൃഷ്ണൻ, അൻസു കോന്നി, ജോർജ് തോമസ് എന്നിവർക്കൊപ്പം പുതുമുഖങ്ങളായ ഇടത്തൊടി ഭാസ്ക്കരന്‍, സച്ചിൻ പാലപ്പറമ്പിൽ, മിന്നു മെറിൻ, അൻവർ, അമൃത്, ആൻമേരി, അതുല്യ, മാളവിക, ശിഖ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ കഥയും സഹ സംവിധാനവും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: ഷാജി ജേക്കബ്, എഡിറ്റിംഗ്: റോഷൻ കോന്നി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്യാം അരവിന്ദം, കലാസംവിധാനം: ഷാജി മുകുന്ദ് & വിനോജ് പല്ലിശ്ശേരി, ഗാനരചന: മനോജ് കുളത്തിങ്കൽ & മുരളി മൂത്തേടം. സംഗീതം: സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ: സജിത്ത് സത്യൻ, ചമയം: സിന്റ മേരി വിൻസെന്റ്, നൃത്ത സംവിധാനം: അതുൽ രാധാകൃഷ്ണൻ, വസ്ത്രാലങ്കാരം: അനുശ്രീ, ആലാപനം: ബെൽരാം, നിമ്മി ചക്കിങ്കൽ & ശരത് എസ് മാത്യു, പി.ആർ.ഒ: പി. ആർ. സുമേരൻ, സ്റ്റിൽസ്: എഡ്ഡി ജോൺ. അസ്സോസിയേറ്റ് ഡയറക്ടർ: കലേഷ്കുമാർ കോന്നി, അസിസ്റ്റന്റ് ഡയറക്ടർമാർ: നന്ദഗോപൻ & നവനീത്, ആർട്ട് അസിസ്റ്റന്റ്: രോഹിത് വിജയന്, ഫോക്കസ് പുള്ളർ, കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ: ശ്രീജേഷ്, പോസ്റ്റർ ഡിസൈൻ: സുനിൽ എസ് പുരം, ലൊക്കേഷൻ മാനേജർസ്: അർജുൻ, ശ്രീജിത്ത്.