ബഹ്റൈൻ, ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെംബേർസ് ഡേ അത്യപൂർവ്വം ആവേശഭരിതമായി. പ്രസിഡൻറ് ശ്രീ: ഫൈസൽ ആനൊടിയിലിൻ്റെ അധ്യക്ഷതയിൽ ജിദ്ദഹഫ്സ് ടെൽമോണിയ റിസോർട്ടിൽ വെച്ച് നടന്ന പരിപാടി അംഗങ്ങളുടെ നിറസാന്നിധ്യം കൊണ്ട് അതിമനോഹരം ആയിരുന്നു. ഇടപ്പാളയം കിഡ്സ് വിങ്ങിൻ്റെ സ്വാഗതഗാനത്തോട് കൂടി തുടങ്ങിയ പരിപാടി നിരവധി കലാ കായിക മത്സരങ്ങൾ കൊണ്ട് മികച്ചു നിന്നു. കൂടെ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ മാതൃദിനത്തിൽ
നടത്തിയ ഉപന്യാസമത്സര വിജയികളുടെ സമ്മാനദാനവും നടന്നു.
സമൂഹത്തിനു ഗുണകരമാകും വിധത്തിലുള്ള കൂട്ടായ്മയുടെ ഇടപെടലുകളെ മാതൃദിന ഉപന്യാസ വിജയികൾ പ്രകീർത്തിച്ചു.കൾച്ചറൽ വിങ് കൺവീനർ ശ്രീ: വിനീഷ്, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ: രാമചന്ദ്രൻ പോട്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Trending
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
