കൊച്ചി: കേരളത്തിലെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സുജിത്ത് ഭക്തൻ, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ആറ് ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. ഇന്ന് രാവിലെ മുതലാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന തുടങ്ങിയത്. സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും ഒരു കോടി രൂപ മുതൽ രണ്ടുകോടി രൂപ വരെ വാർഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഇവർ വരുമാനം അനുസരിച്ച് നികുതി നൽകുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി