
മനാമ: സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ ബഹ്റൈന്‍ ഗള്‍ഫില്‍ ഒന്നാം സ്ഥാനവും അറബ് ലോകത്ത് രണ്ടാം സ്ഥാനവുമെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിന്റെ 2025 മൂന്നാം പാദത്തിലെ ത്രൈമാസ റിപ്പോര്‍ട്ട്. ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ലോക സാമ്പത്തിക സൂചികയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ബഹ്റൈന്റെ സമ്പദ്ഘടനയുടെ ശക്തിയും സാമ്പത്തിക നയങ്ങളുടെ ഫലവുമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. ശക്തമായ സാമ്പത്തിക സംവിധാനങ്ങളുടെ പിന്തുണയോടെ വഴക്കത്തിലും മത്സരത്തിലും അധിഷ്ഠിതമായ ബിസിനസ് അന്തരീക്ഷമാണ് ഈ നേട്ടത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


