രാജ്യാന്തര ചലച്ചിത്ര മേളയെ പരിസ്ഥിതി സൗഹൃദമാക്കാൻ ഇത്തവണ കെ എസ് ഇ ബി യുടെ ഇലക്ട്രോണിക് കാറുകളും. മേളയുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് 24 മണിക്കൂറും സർവീസ് നടത്തുന്ന ഇ-കാറുകൾ ഇലക്ട്രിസിറ്റി ബോർഡ് ചലച്ചിത്ര അക്കാഡമിക്ക് കൈമാറിയത്.
കെ സ് ഇ ബി -സി എം ഡി ഡോ.ബി അശോകും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സുരക്ഷിത ഭാവിക്കായുള്ള നിക്ഷേപമാണ് ഇത്തരം സംരംഭങ്ങളെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.