ദില്ലി: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിയിൽ അംഗത്വമെടുത്തതുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിനെ എതിർക്കില്ല.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-18-feb-2021/
ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കേരളത്തിൽ അധികാരത്തിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുകയും വികസനം കൊണ്ടുവരികയും ചെയ്യും. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത ഭരണഘടനാ പദവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.