
മനാമ: ബഹ്റൈനിലെ നിരവധി സര്‍ക്കാര്‍ ഇ- സേവനങ്ങള്‍ക്കും ഔദ്യോഗിക വെബ്സൈറ്റുകള്‍ക്കും താല്‍ക്കാലിക തടസ്സം നേരിടുന്നതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഈ ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു.
തടസ്സങ്ങള്‍ പരിഹരിക്കാനും സേവനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കാനും പ്രത്യേക സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെയും സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഐ.ജി.എ. അറിയിച്ചു.


