നവേകരള സദസിനിടെ മുഖ്യമന്ത്രിക്കുനേരെ ഷൂ എറിഞ്ഞ കേസിലെ പ്രതിക്കെതിരെ ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. ഐഎഫ്എഫ്കെ വേദിയിലെത്തിയ ബേസിൽ പാറേക്കുടിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞു. സ്ഥലത്ത് പൊലീസ് എത്തിയതോടെ സംഘർഷം ഒഴിവായി. തുടർന്ന് ബേസിൽ പാറേക്കുടിയെ പൊലീസ് വാഹനത്തിൽ കൊണ്ടുപോയി. രണ്ടുദിവസം മുമ്പ് പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെയായിരുന്നു കെഎസ്യു പ്രവര്‍ത്തകരുടെ ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
പെരുമ്പാവൂർ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് അടുത്തേക്ക് ഓടിയടുക്കാൻ ശ്രമിച്ച പ്രവർത്തകറീ ഡിവൈഎഫ്ഐക്കാർ തടഞ്ഞു. പിന്നെ മർദിച്ചു. യൂത്ത് കോൺഗ്രസ് – കെഎസ്യു പതാകകൾ ഡിവൈഎഫ്ഐക്കാർ പിടിച്ചെടുത്ത് കത്തിച്ചു. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Trending
- സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥൻ; ശിവശങ്കറിന്റെ പേര് പറയാതെ പരാമർശിച്ച് പിണറായി
- വിദ്യാർത്ഥി മർദ്ദനത്തിനിരയായി മരിച്ച സംഭവം ദുഃഖകരം; നടന്നത് മുൻപേ പദ്ധതിയിട്ട ആക്രമണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
- ട്രംപിനെ ബഹ്റൈന്‍ അഭിന്ദിച്ചു
- സഹപാഠികളുടെ ക്രൂരമായ നായ്ക്കുരണ പൊടി പ്രയോഗത്തിൽ വിദ്യാർഥിനിക്ക് ദുരിത ജീവിതം
- പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു, എഎസ്ഐ വിജിലൻസ് പിടിയിൽ
- പയ്യോളിയില്‍ നിയമ വിദ്യാര്‍ത്ഥിനിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
- ഷഹബാസിന്റെ തലയ്ക്ക് ഗുരുതരപരിക്ക്, 5 പേർക്കെതിരേ കൊലക്കുറ്റം; ഉടൻ വിദ്യാര്‍ഥികളെ ഹാജരാക്കാൻ നിർദേശം
- താമരശ്ശേരിയിലെ വിദ്യാര്‍ത്ഥി സംഘട്ടനം: പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു