
മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസം മിതമോ ശക്തമോ ആയ വടക്കന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചേക്കും. ചിലയിടങ്ങളില്‍ കാറ്റില്‍ പൊടിപടലങ്ങള്‍ നിറയും. ഇത് കാഴ്ച കുറയ്ക്കുകയും ജനങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തേക്കാം.
ജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
