മസ്കത്ത്: പൊടിക്കാറ്റിനെത്തുടർന്ന് മരുഭൂമിയിൽ നിന്നുള്ള മണൽ റോഡിലേക്ക് കയറിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ആദം-തുംറൈത്ത് റോഡിൽ ഖരത് അല്‍ മില്‍ഹ് തൊട്ടുള്ള പാതയിലാണ് മണല്‍ അടിഞ്ഞുകൂടിയത്.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് അധികൃതർ മണൽ നീക്കിയത്. മസ്കറ്റ് ഉൾപ്പെടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ രാത്രികളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു.