തെന്നിന്ത്യയും കടന്നു ബോളിവുഡിലേക്ക് ചുവടു ഉറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. സീതാരാമത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയതിന് ശേഷം, താരം പ്രധാന വേഷത്തിലെത്തുന്ന ചുപ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഭാര്യ അമാലിന് ജൻമദിനാശംസകൾ നേർന്ന് ദുൽഖർ സൽമാന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഒന്നിച്ചുള്ള 12 വര്‍ഷങ്ങളില്‍ താന്‍ പ്രായമായെന്നും നീ പഴയപോലെ തന്നെയാണെന്നുമാണ് ദുല്‍ഖര്‍ കുറിക്കുന്നത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് അമാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ പോസ്റ്റ് വായിക്കാം
എന്റെ പ്രിയപ്പെട്ട് ആമിന് സന്തോഷകരമായ പിറന്നാളാശംസകള്‍. നമ്മള് ഒന്നിച്ച് ആഘോഷിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. ഈ സമയങ്ങളെല്ലാം എവിടേക്കാണ് പോകുന്നത്. ഞാന്‍ പ്രായമായിക്കൊണ്ടിരിക്കുകയാണ് പക്ഷേ നീ ഇപ്പോഴും പഴയപോലെയാണ്. ഞാന്‍ എപ്പോഴും മാറിനില്ക്കുമ്പോള് എല്ലാം ചേര്‍ത്തു നിര്‍ത്തുന്നതിന് നന്ദി. അച്ഛനും അമ്മയുമായി മരിയയ്ക്കായി എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും നമ്മുടെ ജീവിതത്തിലെ പുതിയ അധ്യായങ്ങളെല്ലാം എഴുതിച്ചേര്‍ത്തതിനും നന്ദി. എനിക്കൊപ്പം എന്നും ലോകം ആസ്വദിക്കുന്നതിനും നന്ദി. ഏറ്റവും മികച്ച ബര്‍ത്ത്ഡേ ആയിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. നീ ആഗ്രഹിക്കുന്നതുപോലെ, സിംപിളും സ്വീറ്റും സ്നേഹം നിറഞ്ഞ നിന്റെ ആളുകള്‍ക്ക് ഒപ്പമുള്ളത്.