ദുബൈ: യുഎഇയിലെ പ്രമുഖ നിർമാണ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിംഗ്സിന്റെ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിത വിങ് ആദരിച്ചു.
യുഎഇയുടെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന അമ്പത് വ്യത്യസ്ത പരിപാടികളുടെ ഭാഗമായി ദുബൈ കെ.എം.സി.സിയിൽ നടന്ന വിമൻസ് ഫെസ്റ്റിലാണ് ഹസീന നിഷാദിനെ ആദരിച്ചത്.
ഡികെഎംസിസി വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മുസ്ലിം യൂത്ത് ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഹസീനയ്ക്ക് മെമെന്റോ നൽകി. ദുബൈ ഇന്ത്യൻ കൊൺസലേറ്റിലെ കൊൺസൽ ടഡു മമു, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ, കെഎംസിസി വനിതാ വിങ് മുഖ്യരക്ഷാധികാരി ശംസുന്നിസ ശംസുദ്ദീൻ, സുഹറാബി യഹ്യ എന്നിവർ സന്നിഹിതരായിരുന്നു.
ഓർഗനൈസിങ് സെക്രട്ടറി നസിയ ശബീർ അലി, കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനർ എടച്ചൊക്കെ, ജന. സെക്രട്ടറി മുസ്തഫ തിരൂർ, കോർഡിനേറ്റർ ഹനീഫ് ചെർക്കളം, സാജിദ് അബൂബക്കർ, ഓകെ ഇബ്രാഹിം, നിസാമുദ്ദീൻ കൊല്ലം എന്നിവർ ആശംസകൾ നേർന്നു. ഡികെഎംസിസി വനിതാ വിങ് ജന. സെക്രട്ടറി റീന സലിം സ്വാഗതവും ട്രഷറർ നജ്മ സജിദ് നന്ദിയും പറഞ്ഞു.