
അഗളി: ഗോത്രഭാഷ സിനിമകൾ ചെയ്ത് ജനശ്രദ്ധ നേടിയ സംവിധായകൻ വിജീഷ് മണിക്ക് ദുബായ് ഗോൾഡൻ വിസ ലഭിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികൾക്കാണ് ദുബായ് ഗവണ്മെന്റ് ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്. അട്ടപ്പാടിയിലെ ഇരുള, മുഡുക, കുറുമ്പ ഭാഷകളിൽ വിജീഷ്മണി ഒരുക്കിയ സിനിമകൾ ഓസ്കാറിലും വിവിധ രാജ്യാന്തര മേളകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
