ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷന് നറുക്കെടുപ്പിലെ സമ്മാനങ്ങൾ ഇന്ത്യക്കാർക്ക്. ഹൈദരാബാദിൽ താമസിക്കുന്ന കനികരൻ രാജശേഖരന്(45) ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം ഡോളർ) സമ്മാനം നേടി. ഇന്ന് നടന്ന 347 സീരീസ് നറുക്കെടുപ്പിലാണ് ഡിസംബർ 18ന് ഓൺലൈനിൽ എടുത്ത 3546 ടിക്കറ്റിന് സമ്മാനം ലഭിച്ചത്. മക്കളുടെ വിദ്യാഭ്യാസം, ഹൈദരാബാദിൽ ഒരു വില്ല, ദുബായിൽ ബിസിനസ് എന്നിവയാണ് കനികരൻ രാജശേഖരന്റെ ഭാവി പദ്ധതികൾ.
ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിൽ ദുബായിലെ ഇന്ത്യൻ വിദ്യാർഥി സെയ്ദ് ഷാബ്ബർ ഹസൻ നഖ്വി (24)ക്ക് ബിഎംഡബ്ല്യു ആഡംബര കാറും ഇന്ത്യക്കാരായ നിതിൻ അഗ്രാവത്(38), അഹമദ് നാസർ കമാൽ ഷെയ്ഖ് എന്നിവർക്ക് ആഡംബര ബൈക്കുകളും സമ്മാനം ലഭിച്ചു.