
മനാമ: ബാപ്കോ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കായി ബഹ്റൈനിലെ ഡ്രൈ ഡോക്ക് സ്ട്രീറ്റില്‍നിന്ന് ഖലീഫ ബിന്‍ സല്മാന് തുറമുഖത്തേക്ക് പോകുന്ന സ്ട്രീറ്റ് 13 വരെയുള്ള പാത ജനുവരി 10 മുതല്‍ മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
ഇടത്തോട്ടുള്ള വേറൊരു പാത പകരം ഗതാഗതത്തിനായി തുറന്നിടും. ജനുവരി 10ന് പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിക്കും. എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.


