ഹൈദരാബാദ് : പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗിച്ചതിന് ബി.ജെ.പി നേതാവിന്റെ മകനുൾപ്പെടെ പത്തുപേർ അറസ്റ്റിൽ. ബി.ജെ.പി നേതാവ് .യോഗാനന്ദിന്റെ മകനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി കെ. റോസയ്യയുടെ ചെറുമകനുമായ ഗജ്ജല വിവേകാനന്ദനാണ് അറസ്റ്റിലായത്. ഗച്ചി ബൗളിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ മുറിയിലായിരുന്നു ലഹരിപാർട്ടി നടത്തിയതെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു.സയിദ് അബ്ബാസ് അലി ജെഫ്രി, നിർഭയ്, കേദാർ തുടങ്ങിയവരും അറസ്റ്റിലായവരിൽപ്പെടുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ മൂന്നുഗ്രാം കൊക്കെയ്ൻ, മൂന്നു മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു. വിവേകാനന്ദ് മയക്കുമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മയക്കുമരുന്ന് സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിവേകാനന്ദിന്റെ പിതാവും പ്രമുഖ വ്യവസായിയുമായ ജി. യോഗാനന്ദ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സെർലിംഗപള്ളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചിരുന്നു.
Trending
- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.