
മനാമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഭാര്യ മരിക്കാനിടയായതിന് ഗള്‍ഫ് പൗരനെതിരെ ചുമത്തിയ കേസില്‍ ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതി മാര്‍ച്ച് 17ന് വിധി പറയും.
2025 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പൊതുസ്ഥലത്ത് മദ്യപിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, ശ്രദ്ധയില്ലാതെ അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.


