തൃശ്ശൂര്‍: തട്ടുകടയില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി. മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി എസ്.കെ. സാബിറി(36)നെയാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പന. പുതുക്കാട് എസ്.ഐ. ബി. പ്രദീപ് കുമാര്‍, ഡാന്‍സാഫ് എസ്.ഐ.മാരായ വി.ജി. സ്റ്റീഫന്‍, പി.പി. ജയകൃഷ്ണന്, വി.പി. റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Trending
- ടീം ശ്രേഷ്ഠ ബഹ്റൈൻ പ്രതിമാസ പ്രഭാതഭക്ഷണ വിതരണം ഈ മാസവും നടത്തി
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത മിസ്റ്റേക്ക് സുരാജ് വെഞ്ഞാറമൂട് കണ്ടെത്തി
- ചാമ്പ്യന്‍സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍
- തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
- എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം, അറസ്റ്റ്