മനാമ: ബഹ്റൈനിലേക്ക് പുറപ്പെടാനിരുന്ന യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ അറസ്റ്റിലായി. കാസർകോട് സ്വദേശി സുധീഷ് (21) ആണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇയാളുടെ ബാഗേജിൽ ഉണ്ടായിരുന്ന ഹൽവയിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്നാണ് അറസ്റ്റിലായത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഹൽവ ബഹ്റൈനിലുള്ള സുഹൃത്തിന് വേണ്ടി അയാളുടെ ബന്ധുക്കൾ തന്നുവിട്ടതാണെന്നാണ് സുധീഷ് പറയുന്നത്. തനിക്കു ഹൽവക്കുള്ളിൽ കഞ്ചാവ് ഉള്ളതായി യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.