മലപ്പുറം: എടപ്പാളിൽ ബിസ്കറ്റ് ഗോഡൗണിന്റെ മറവിൽ വൻ മയക്കുമരുന്ന് കച്ചവടം. രണ്ട് ലോറികളിലായി കടത്താൻ ശ്രമിച്ച ഒന്നര ലക്ഷം പാക്കറ്റ് പാൻമസാല എക്സൈസ് പിടികൂടി. രമേഷ്, അലി, ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടിക്കാനുണ്ട്.
1.5 കോടിയോളം രൂപ വിലവരുന്ന പാൻ മസാലയാണ് പിടികൂടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ തോതിലുള്ള പാൻമസാല വേട്ട നടക്കുന്നതെന്ന് എക്സസൈസ്-ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാന അതിർത്തികൾ കടന്നാണ് പാൻ മസാല പാക്കറ്റുകളുമായി ലോറികൾ എത്തിയത്. ഒന്ന് കോയമ്പത്തൂരിൽ നിന്നും മറ്റൊന്ന് മൈസൂരുവിൽ നിന്നുമാണ് എത്തിയത്. മലപ്പുറത്തെ ബിസ്കറ്റ് ഗോഡൗണിന്റെ മറവിൽ കൊണ്ടുവന്ന പാൻമസാല തിരുവനന്തപുരത്തും മലബാറിലും വിൽക്കുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം.